സി.ആർ.പി.എഫിലെ 62 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: സെന്‍ട്രൽ റിസർവ് പൊലീസ് ഫോഴ്സിലെ (സി.ആർ.പി.എഫ്) 62 പേർക്ക് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, സി.ആർ.പി.എഫിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 234 ആയി. 

ശനിയാഴ്ച 35 ബി.എസ്.എഫ് ജവന്മാർക്ക് രോഗം കണ്ടെത്തിയിരുന്നു. സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, എസ്.എസ്.ബി എന്നീ അർധ സൈനിക വിഭാഗങ്ങളിലായി 500ലധികം പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേർ മരിച്ചു. 

ഡൽഹിയിലെ ക്രമസമാധാന പാലനത്തിനായി നിയോഗിച്ച 95 ശതമാനം ജവന്മാരിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. ജമ്മു കശ്മീർ, ഇന്ത്യ-പാകിസ്താൻ അതിർത്തി, നക്സൽ ബാധി മേഖല, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി എന്നിവിടങ്ങളിലാണ് അർധ സൈനിക വിഭാഗത്തെ നിയോഗിച്ചിട്ടുള്ളത്. 

Tags:    
News Summary - 62 CRPF personnel test COVID-19 positive -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.