ഗുജറാത്തിൽ അടച്ചിട്ട റോഡ്​ തുറക്കാൻ ശ്രമം, സംഘർഷം; 68 പേർ അറസ്​റ്റിൽ

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ അടച്ചിട്ട റോഡ്​ തുറക്കാനുള്ള നാട്ടുകാരുടെ ശ്രമം പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ 68 പേരെ അറസ്​റ്റ്​ ചെയ്​തു.

ശനിയാഴ്​ച അർധരാത്രി രാജ്കോട്ടിലെ ജംഗലേശ്വറിലാണ്​ സംഭവം. ധാരാളം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇത്​ നീക്കം ചെയ്യാനുള്ള പ്രദേശവാസികളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്ന്​ നാട്ടുകാർ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് കേടുപാട്​ വരുത്തുകയും ചെയ്തു. 

സംഘർഷം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ലാത്തിച്ചാർജ​്​ നടത്തുകയും ചെയ്​തു. അതേ സമയം, അടച്ചിട്ട മറ്റു ചില പ്രദേശങ്ങളിലെ ബാരിക്കേഡുകൾ ഉദ്യോഗസ്​ഥർ നീക്കിയിരുന്നതായും ജംഗലേശ്വറിലേത്​ നീക്കം ചെയ്യാത്തതിൽ ആളുകൾ അസ്വസ്ഥരായിരുന്നുവെന്നും ഭക്തിനഗറിലെ പൊലീസ് ഇൻസ്പെക്ടർ വി.കെ. ഗാദ്വി പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 148, 149, 332 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്​ 68 ഓളം പേർക്കെതിരെ കേസെടുത്തത്​.

Tags:    
News Summary - 68 held in Gujarat’s Rajkot for clashing with police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.