stampede at temple in Bihar's Jehanabad

ബിഹാറിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു; 35 പേർക്ക് പരിക്ക്

ജെഹാനാബാദ്: ബീഹാറിലെ ജെഹാനാബാദ് സിദ്ധേശ്വരനാഥ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഖ്ദുംപൂർ ബ്ലോക്കിലെ വാനവർ കുന്നിലാണ് സംഭവം. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച നടകുന്ന ദർശനത്തിന് ഞായറാഴ്ച രാത്രി മുതൽ സിദ്ധേശ്വരനാഥ ക്ഷേത്രത്തിൽ ധാരാളം ഭക്തർ എത്തിയിരുന്നു. രാത്രി ഒരു മണിയോടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. ചിലർ നിലത്ത് വീണതോടെ ക്ഷേത്രത്തിലുണ്ടായിരുന്നവരെല്ലാം ജീവരക്ഷാർഥം ഓടിയത് സ്ഥിതി ഗുരുതരമാക്കി. ഇതോടെ ​വീണവരുടെ ദേഹത്ത് ചവിട്ടേൽക്കുകയും ഏഴുപേർ മരണപ്പെടുകയുമായിരുന്നു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.

ജൂലൈ രണ്ടിന് ഉത്തർപ്രദേശിലെ ഹാഥറസിൽ ഉണ്ടായ തിക്കിലും തിരക്കിലും 120 പേർ മരിച്ചിരുന്നു. 'ഭോലെ ബാബ' എന്നറിയപ്പെടുന്ന ബാബ നാരായൺ ഹരിയുടെ നേതൃത്വത്തിലുള്ള മതചടങ്ങിലായിരുന്നു ദാരുണ സംഭവം. 2005ൽ മഹാരാഷ്ട്രയിലെ മന്ധർദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 340ലധികം ഭക്തർ മരിച്ചിരുന്നു. 2008-ൽ രാജസ്ഥാനിലെ ചാമുണ്ഡാദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 250 പേർക്കും 2008ൽ ഹിമാചൽ പ്രദേശിലെ നൈനാ ദേവി ക്ഷേത്രത്തിൽ 162 പേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

Tags:    
News Summary - 7 pilgrims dead in stampede at temple in Bihar's Jehanabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.