ഭോപ്പാൽ: മധ്യപ്രദേശിൽ ബിസിനസുകാരന്‍റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കണക്കിൽപെടാത്ത എട്ട് കോടി രൂപ. വീടിന്‍റെ തറയിൽ മണ്ണിനടിയിൽ സ്ഥാപിച്ച കുടിവെള്ള ടാങ്കിൽ നിറച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. ഉദ്യോഗസ്ഥർ ഇവ എണ്ണിയെടുക്കുന്ന ദൃശ്യങ്ങൾ വൈറലായി.
ശങ്കർ റായ് എന്ന ബിസിനസുകാരന്‍റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. പണത്തിന് പുറമേ അഞ്ച് കോടി മൂല്യം വരുന്ന ആഭരണങ്ങളും പിടികൂടിയതായി അധികൃതർ പറഞ്ഞു. ഇയാളുമായി ബന്ധമുള്ള 10 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ജീവനക്കാരുടെ പേരിൽ ആരംഭിച്ച നിരവധി സ്ഥാപനങ്ങൾ ഇയാൾക്കുണ്ടെന്ന് അധികൃതർ കണ്ടെത്തി. ഇയാളുടെ കൂടുതൽ അനധികൃത സ്വത്തുക്കളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.
കോൺഗ്രസുമായി ബന്ധമുള്ള ബിസിനസുകാരനാണ് ശങ്കർ റായ്. നേരത്തെ കോൺഗ്രസ് പിന്തുണയോടെ ഇയാൾ ദാമോ നഗർ പാലിക് അധ്യക്ഷ സ്ഥാനത്തെത്തിയിരുന്നു. എന്നാൽ, ഇയാളുടെ സഹോദരൻ കമൽ റായി ബി.ജെ.പിക്കൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.