രാജസ്ഥാനിൽ മഴക്കെടുതിയിൽ എട്ടു മരണം

ജയ്പൂർ (രാജസ്ഥാൻ): കനത്ത മഴക്കെടുതിയിൽ തിങ്കളാഴ്ച രാജസ്ഥാനിൽ എട്ട് പേർ മരിച്ചു. റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു. കനത്ത മഴ രാജസ്ഥാനിലെ കരൗലിയിലും ഹിന്ദൗണിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചു.

അണക്കെട്ടുകളും നദികളും കവിഞ്ഞൊഴുകുകയാണ്. കരൗലിയിലും ഹിന്ദൗണിലും നൂറോളം പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. കനത്ത മഴയുടെ പ്രവചനത്തെ തുടർന്ന് ജയ്പൂർ, സവായ് മധോപൂർ, ഭരത്പൂർ, ദൗസ, കരൗലി ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയും (എൻ.ഡി.ആർ.എഫ്), സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്.ഡി.ആർ.എഫ്) ടീമുകൾ നൂറോളം പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും രക്ഷ പ്രവർത്തനം തുടരുകയാണെന്നും ദുരന്തനിവാരണ വകുപ്പ് ജോയന്റ് സെക്രട്ടറി ഭഗവത് സിങ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് ജയ്പൂരിലെ കനോട്ട അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഗൾട്ട കുണ്ടിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. മോറോളി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട് 30 വയസ്സുള്ള ഒരാൾ മരിച്ചതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - 8 dead in rains in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.