ന്യൂഡൽഹി: രാജ്യത്ത് രണ്ടാം തരംഗത്തെ തുടർന്നുള്ള കോവിഡ് രോഗവ്യാപനം കുറയുന്നു. 80,834 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 3,303 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,94,39,989 ആയി ഉയർന്നു.
കഴിഞ്ഞ ദിവസം മാത്രം 1,32,062 പേർ രോഗമുക്തി നേടി. 2,80,43,446 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 10,26,159 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,70,384 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 25,31,95,048 പേർക്ക് വാക്സിൻ നൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, രാജ്യത്തിെൻറ കോവിഡ് മരണത്തിെൻറ കണക്കുകൾ സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ബിഹാർ കോവിഡ് മരണങ്ങളുടെ കണക്കിൽ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെ ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കിനേക്കാൾ ഏഴിരട്ടി മരണമെങ്കിലും ഇന്ത്യയിൽ നടന്നിരിക്കാമെന്ന റിപ്പോർട്ട് പുറത്ത് വന്നു. എന്നാൽ, ഈ റിപ്പോർട്ടിനെ ആരോഗ്യമന്ത്രാലയം തള്ളിക്കളഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.