ഇന്ധനവിലയിൽ ഇളവുമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ; യു.പിയിൽ കുറയുക 12 രൂപ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ വാറ്റ് നികുതിയിൽ ഇളവ് വരുത്തി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ. യു.പി സർക്കാർ ഒരു ലിറ്റർ പെട്രോളിന് ഏഴ് രൂപയും ഡീസലിന് രണ്ട് രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിനും ഡീസലിനും യു.പിയിൽ 12 രൂപ കുറയും. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്ര സർക്കാർ കുറച്ചത്.

ഗുജറാത്ത്, ഗോവ, മണിപ്പൂർ, കർണ്ണാടക, അസം, ത്രിപുര, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്രം പ്രഖ്യാപിച്ച കുറവിന് പുറമേ രണ്ട് രൂപ വീതം ഡീസലിനും പെട്രോളിനും കുറച്ചു. ഉത്തരാഖണ്ഡിൽ വാറ്റ് നികുതിയിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപയുടെ കുറവ് വരുത്തുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ്ങ് ധാമി അറിയിച്ചു. 

രാജ്യവ്യാപക പ്രതിഷേധങൾക്കൊടുവിലാണ് ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. പുതുക്കിയ വില അർധരാത്രി മുതൽ നിലവിൽ വന്നു. കേരളത്തിലും ഇന്ധന നികുതിയിൽ കുറവ് വരുത്തണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ല. 

Tags:    
News Summary - 9 BJP-Ruled States Announce Additional Cuts In Fuel Rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.