ന്യൂഡൽഹി: രാജ്യത്തെ 90 ശതമാനം കർഷകരും ഡൽഹിയിൽ നടക്കുന്ന സമരം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ബാർ കൗൺസിൽ ചെയർമാൻ മനാൻ കുമാർ മിശ്ര. സമാധാനം ആഗ്രഹിക്കുന്ന 90 ശതമാനം കർഷകരും സുപ്രീംകോടതി വിധിക്ക് ശേഷം പ്രതിഷേധം തുടരാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നിക്ഷിപ്ത രാഷ്ട്രീയതാൽപര്യമുള്ളവരാണ് പ്രതിഷേധങ്ങൾക്ക് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് കാർഷിക നിയമങ്ങളും സ്റ്റേ ചെയ്തുള്ള സുപ്രീംകോടതി വിധി ചരിത്രപരമാണ്. വിധിയുടെ അടിസ്ഥാനത്തിൽ കർഷകർ പ്രതിഷേധം നിർത്തുകയാണ് വേണ്ടത്. സുപ്രീംകോടതി വിധിക്കെതിരായ ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ നമ്മുടെ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പൗരൻമാർ നിശബ്ദത ഉപക്ഷേിച്ച് രാജ്യത്തെ രക്ഷിക്കാനായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക സമരത്തിൽ സുപ്രീംകോടതിയുടെ വിധി പുറത്ത് വന്നതിന് ശേഷം പലരും അതിനെ മാധ്യമങ്ങളിലൂടെ വിമർശിച്ചു. എന്നാൽ, വിധിയിൽ ആക്ഷേപമുണ്ടെങ്കിൽ സുപ്രീംകോടതിയെ തന്നെ സമീപിക്കുകയാണ് വേണ്ടത്. പക്ഷേ ചിലർക്ക് പ്രശ്നങ്ങൾ പരിഹരിക്കുകയല്ല വേണ്ടത്. അതിൽ നിന്നും രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബാർ കൗൺസിൽ ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.