ന്യൂഡൽഹി: രണ്ടുമാസത്തിനുള്ളിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കോവിഡ് സ്ഥിരീകരിച്ചത് 92 ആരോഗ്യ പ്രവർത്തകർക്ക്. ഒരു ഫാക്കൽറ്റി, രണ്ട് റസിഡൻറ് ഡോക്ടർമാർ, 13 നഴ്സുമാർ, 45 സെക്യൂരിറ്റി ഗാർഡ്, 12 ശുചീകരണ തൊഴിലാളികൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെക്നീഷ്യൻമാർ, ആശുപത്രി അറ്റൻഡർമാർ, ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ എന്നിവരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും.
മേയ് 16ന് ഓർത്തോപീഡിക് വിഭാഗത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി പേത്താളം പേരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചതായി എയിംസ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി.കെ. ശർമ അറിയിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ 5242 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 96,169 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 157 മരണം 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 3029 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.