24 മണിക്കൂറിനിടെ 94,372 പേർക്ക്​ കോവിഡ്​; ആകെ രോഗികൾ 47 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 1,114 കോവിഡ്​ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 47,54,357 ആയി ഉയർന്നു.ഇതിൽ 9,73,175 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 37,02,596 പേർക്ക്​ രോഗം ഭേദമായി.

78,586 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ആകെ മരിച്ചത്​. 5.62 കോടി സാമ്പിളുകൾ ടെസ്​റ്റ്​ ചെയ്​തുവെന്നും ഐ.സി.എം.ആർ അറിയിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം മാ​ത്രം 10,71,702 സാമ്പിളുകൾ പരിശോധിച്ചു.

Tags:    
News Summary - 94,372 new cases pushes India's tally to over 47-lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.