ബംഗളൂരു അപാര്‍ട്ട്‌മെന്റില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസ്; മലയാളി യുവാവ് കസ്റ്റഡിയിൽ

ബംഗളൂരു: ബംഗളൂരു അപാര്‍ട്ട്‌മെന്റില്‍ കാമുകിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി യുവാവ് കസ്റ്റഡിയിൽ. കണ്ണൂര്‍ സ്വദേശിയായ ആരവ് ആണ് കർണാടക പൊലീസിന്റെ വലയിലായത്.

പ്രതിയെ ഉത്തരേന്ത്യയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് അറിയുന്നത്. എന്നാൽ ആരവ് കൃത്യമായി എവിടെയാണെണന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. ട്രയിൻ കയറി രക്ഷപ്പെട്ട ആവര് ഇന്നു രാവിലെ 11 മണിയോടെ കീഴടങ്ങാൻ തയാറാണെന്ന് പൊലീസിനെ അറിയിച്ചിരുന്നു. കസ്റ്റഡിയിലായ പ്രതിയെ രാത്രിയോടെ ബംഗളൂരുവിലേക്ക് എത്തിക്കുമെന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്.

അ​സം സ്വ​ദേ​ശി​നി മാ​യ ഗൊ​ഗോ​യാ​ണ് (26) കൊ​ല്ല​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു ഇ​ന്ദി​ര ന​ഗ​റി​ലെ റോ​യ​ല്‍ ലി​വി​ങ്സ് അ​പ്പാ​ർ​ട്​​മെ​ന്‍റി​ലാ​ണ് കൊ​ല ന​ട​ന്ന​ത്. ശനിയാഴ്ചയാണ് രണ്ടുപേരും ചേർന്ന് സ​ർ​വി​സ് അ​പാ​ർ​ട്​​മെ​ന്‍റി​ല്‍ മു​റി​യെ​ടു​ത്ത​ത്. അ​ന്ന് രാ​ത്രി ആരവ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊ​ല ന​ട​ത്തി​യ ശേ​ഷം ആ​ര​വ് ദി​വ​സം മു​ഴു​വ​ൻ ആ മു​റി​യി​ല്‍ ത​ന്നെ ക​ഴി​ഞ്ഞു. പിറ്റേന്ന് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​പ്പാ​ർ​ട്​​മെ​ന്‍റി​ന് പു​റ​ത്തു​പോ​യ ഇ​യാ​ൾ പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ല്ല.

ആരവ് റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി കർണാടക പൊലീസ് അറിയിച്ചിരുന്നു. രണ്ടു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണ സംഘം പ്രതിയെ പിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. കേരളത്തിലടക്കം സംഘം തിരച്ചിൽ നടത്തിയിരുന്നു. 

Tags:    
News Summary - A case where a woman was killed in a Bengaluru apartment; The youth is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.