Arrest

നിസാര പ്രശ്നത്തെ ചൊല്ലി വഴക്ക്: മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

മുംബൈ (മഹാരാഷ്ട്ര): മുംബൈക്കടുത്ത താനെയിൽ നിസാര പ്രശ്നത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൽവയിലെ ഭാസ്‌കർ കോളനിയിൽ താമസിക്കുന്ന രമേഷ് മാലി (28) ആണ് പിടിയിലായത്. സുഹൃത്തും ഇതേ കോളനിയിൽ താമസിക്കുന്നയാളുമായ രാഹുൽ പ്രജാപതി (27) ആണ് കൊല്ലപ്പെട്ടത്.

ഒക്‌ടോബർ രണ്ടിന് രാത്രി 11.30 ഓടെ താനെ ഭാസ്‌കർ കോളനിക്കടുത്തുള്ള കുന്നിൻ ചരിവിൽ ഇരുവരും ഒന്നിച്ചിരിക്കുമ്പോഴാണ് സംഭവം. മദ്യപിക്കുന്നതിനിടെ നിസാര പ്രശ്നത്തെ ചൊല്ലി പരസ്പരം വഴക്കിടുകയായിരുന്നെന്ന് പിടിയിലായ രമേഷ് മാലി പറഞ്ഞതായി പൊലീസ് അറിയിച്ചു.

പ്രതി രാഹുൽ പ്രജാപതിയുടെ കഴുത്തിൽ അടിക്കുകയായിരുന്നു. തുടർന്ന് ഗുതരമായി പരിക്കേറ്റ അയാൾ കൊല്ലപ്പെടുകയും പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. പൊലീസ് അടുത്തുള്ള ആശുപത്രിയിൽ രാഹുൽ പ്രജാപതിയെ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രമേഷ് മാലിയെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി കൽവ സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ അശോക് ഉതേകർ പറഞ്ഞു. കൂടുതൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - A fight over a trivial issue: A young man who killed his friend under the influence of alcohol was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.