അമേരിക്കയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം; തീയിടാൻ ശ്രമിച്ചത് ഖലിസ്താൻവാദികൾ

സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഖലിസ്താൻവാദികളാണ് ഇന്ത്യൻ കോൺസുലേറ്റിന് തീയിടാൻ ശ്രമിച്ചത്.

ജൂലൈ രണ്ടിനാണ് ഒരു സംഘം ആളുകൾ തീയിടാൻ ശ്രമം നടത്തിയതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ അഗ്നിശമനസേന എത്തി തീ അണച്ചത് വൻ അപകടം ഒഴിവായി. കോൺസുലേറ്റിന് കാര്യമായ നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖലിസ്ഥാൻവാദികൾ തീവെപ്പിന്‍റെ വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെ ഇന്ത്യൻ സർക്കാരും ഇന്ത്യ-യു.എസ് സമൂഹവും ശക്തമായി അപലപിച്ചു. ആക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരണിക്കണമെന്നാണ് ആവശ്യം.

ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷനിനു മുകളിൽ പറന്നിരുന്ന ത്രിവർണ പതാക ഖാലിസ്ഥാൻവാദികൾ വലിച്ചെറിഞ്ഞു.

ഇന്ത്യൻ കോൺസുലേറ്റ് ആക്രമണത്തെ യു.എസ് ശക്തമായി അപലപിച്ചു. യു.എസിലെ നയതന്ത്ര സ്ഥാപനങ്ങൾക്കോ ​​വിദേശ നയതന്ത്രജ്ഞർക്കോ നേരെയുള്ള അക്രമണം ക്രിമിനൽ കുറ്റമാണെന്ന് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.

Tags:    
News Summary - A group of Khalistan radicals set Indian Consulate on fire in San Francisco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.