പനാജി: കഴിഞ്ഞ വർഷം ഗോവയിലെ ഒരു ഹോട്ടലിൽ വെച്ച് നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ബാഗിലാക്കിയ കേസിൽ അറസ്റ്റിലായ സുചന സേത്തിനെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഗോവൻ പൊലീസ്. ഗോവയിലെ സെൻട്രൽ ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത കോൺസ്റ്റബിളിനെ അക്രമിച്ചതിനാണ് പൊലീസ് കേസ് എടുത്തത്. ബംഗളുരു ആസ്ഥാനമായുള്ള ഒരു ടെക് കൺസൾട്ടൻസിയുടെ സി.ഇ.ഒ ആയിരുന്നു സുചന.
കോൾവാലെയിലെ സെൻട്രൽ ജയിലിലെ വനിത ബ്ലോക്ക് ഓഫീസിലാണ് സംഭവം. വിചാരണ തടവുകാരിയായി കഴിയുന്ന സേത്ത്, പൊലീസ് കോൺസ്റ്റബിളിൽ നിന്നും അനുവാദമില്ലാതെ വനിത തടവുകാരുടെ ബ്ലോക്കിന്റെ രജിസ്റ്റർ കൈക്കലാക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥയെ സുചന മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും മർദ്ദിക്കുകയായിരുന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 121 (1) (പൊതുപ്രവർത്തകനെ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കുകയോ ഗുരുതരമായി പരിക്കേൽപ്പിക്കുകയോ ചെയ്യുക), സെക്ഷൻ 352 (സമാധാന ലംഘനം നടത്താൻ ഉദ്ദേശിച്ചുള്ള മനഃപൂർവമായ അപമാനം) എന്നിവ പ്രകാരം കോൾവാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024 ജനുവരിയിലായിരുന്നു സുചന തന്റെ മകനെ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.