ചെന്നൈയിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

ചെന്നൈ: യുവതിയെ ബലാത്സംഗം ചെയ്യുകയും 65,000 രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ചെന്നൈയിൽ പോലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു.

രണ്ട് അബ്കാരി കേസുകളിൽ ഉൾപ്പെട്ടതിന് കഴിഞ്ഞ ജൂലൈ മുതൽ ഇയാൾ സസ്പെൻഷനിലാണ്. ഒക്‌ടോബർ 17ന് പൊലീസുകാരനായ ബവുഷ മധുരവോയലിലെ മസാജ് പാർലർ ജീവനക്കാരിയുടെ വീട്ടിലെത്തുകയായിരുന്നു. യുവതി വേശ്യാവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് ഇയാൾ പണം ആവശ്യപ്പെടുകയായിരുന്നു.

തിരുച്ചിയിലെ ബവുഷ ഗ്രേറ്റർ ചെന്നൈ പോലീസിന്റെ സായുധ റിസർവ് വിഭാഗത്തിൽ ഇയാൾ ജോലി ചെയ്തിരുന്നതായി വിരുഗമ്പാക്കം ഓൾ വുമൻ പോലീസ് സ്‌റ്റേഷനിൽ നിന്നും അറിയിച്ചു. യുവതിയുടെ ഭർത്താവ് പണം വാങ്ങാൻ പോയപ്പോൾ ബവുഷ അവരെ ബലാത്സംഗം ചെയ്തു.

തുടർന്ന് യുവതിയിൽ നിന്ന് 50,000 രൂപയും തിരികെ വരുമ്പോൾ ഭർത്താവിൽ നിന്ന് 15,000 രൂപയും വാങ്ങിയതായി ദമ്പതികൾ പറഞ്ഞു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

Tags:    
News Summary - A policeman was arrested in the case of rape of a young woman in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.