ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയെ മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ. ട്വിറ്ററിലൂടെയാണ് ടെസ്ലയെ സംസ്ഥാനത്തേക്ക് ക്ഷണിച്ച വിവരം താക്കറെ അറിയിച്ചത്. ടെസ്ല അധികൃതരുമായി വ്യവസായ മന്ത്രി സുഭാഷ് ദേശായിക്കൊപ്പം വിഡിയോ കോൾ നടത്താൻ സാധിച്ചുവെന്നും ആദിത്യ താക്കറെ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഇന്ത്യയിലേക്കുള്ള വരവ് ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. ട്വിറ്ററിൽ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യയിലേക്ക് അടുത്ത വർഷം എത്തുമെന്നായിരുന്നു മസ്കിെൻറ പ്രസ്താവന.
അതേസമയം, ടെസ്ല എത്തിക്കാൻ മഹാരാഷ്ട്ര മാത്രമല്ല ശ്രമിക്കുന്നത്. കമ്പനിയുടെ നിർമാണശാല സ്വന്തം സംസ്ഥാനത്ത് തുടങ്ങിപ്പിക്കാനുള്ള നീക്കങ്ങൾ കർണാടകയും ആരംഭിച്ചിട്ടുണ്ട്. ടെസ്ല അധികൃതരുമായി കർണാടകയും സംസാരിച്ചുവെന്നാണ് വിവരം. ലോക്ഡൗണിന് ശേഷം പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നയമാണ് കർണാടക സ്വീകരിക്കുന്നത്. ബംഗളൂരുവിൽ ടെസ്ലക്ക് ബാറ്ററി നിർമാണശാലയുണ്ടെന്നതും കർണാടകക്ക് അനുകൂല ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.