ബി.ജെ.പിയെ തകർക്കാൻ കോൺഗ്രസും എ.എ.പിയും ഒന്നിക്കുന്നു

ന്യൂഡൽഹി: 2019 ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ബി.ജെ.പിയെ തകർക്കാൻ കോൺഗ്രസും ആം ആദ്​മി പാർട്ടിയും സഖ്യമുണ്ടാക്കുന്നതായി വാർത്തകൾ. വാർത്ത എജൻസിയായ എ.എൻ.​െഎയാണ്​ ഇരുപാർട്ടികളും സഖ്യത്തിനായി ചർച്ചകൾ നടത്തുകയാണെന്ന റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. 

 ജയറാം രമേശും അജയ്​മാക്കനുമാണ്​ കോൺഗ്രസിനെ പ്രതിനിധീകരിച്ച്​ ചർച്ചകൾ നടത്തുന്നതെന്നാണ്​ റിപ്പോർട്ടുകൾ. മൻമോഹനെ പോലുള്ള ബുദ്ധിമാനായ പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുണ്ടെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ പറഞ്ഞതിന്​ പിന്നാലെയാണ്​ ചർച്ച.

ഏഴ്​ ലോക്​സഭ മണ്ഡലങ്ങളിൽ അഞ്ച്​ സീറ്റ്​ എ.എ.പിക്കും രണ്ട്​​ സീറ്റ്​ കോൺഗ്രസിനും നൽകികൊണ്ടുള്ള ഫോർമുലക്കാണ്​ ആപിന്​ താൽപര്യം. എന്നാൽ, മൂന്ന്​ സീറ്റെങ്കിലും ലഭിക്കണമെന്നതാണ്​ കോൺഗ്രസി​​​​​െൻറ ആവശ്യം. ന്യൂഡൽഹി, ചാന്ദിനിചൗക്ക്​, നോർത്ത്​ വെസ്​റ്റ്​ ഡൽഹി എന്നിവടങ്ങളിലെ സീറ്റുകൾ വേണമെന്നാണ്​ കോൺഗ്രസ്​ ആവശ്യപ്പെടുന്നത്​.

Tags:    
News Summary - AAP, Congress likely to join hands in Delhi ahead of 2019 Lok Sabha polls-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.