ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നുംജയത്തിെൻറ കരുത്തിൽ ആത്മവിശ്വാസം ഇര ട്ടിച്ച കോൺഗ്രസുമായി കൈകോർക്കാൻ ബദ്ധവൈരിയായ ആം ആദ്മി പാർട്ടിയും! ലോക്സഭ തെര ഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിൽ സഹകരിച്ചു നീങ്ങുന്നതിനുള്ള സാധ്യത സംബന്ധി ച്ച് ഇരുപാർട്ടികളും തമ്മിൽ ചർച്ചനടന്നതായി വിവരങ്ങൾ പുറത്തുവന്നു. പിന്നാമ്പുറ ച ർച്ചകൾ നടക്കുന്നുവെന്ന് ആം ആദ്മി വൃത്തങ്ങൾ സമ്മതിക്കുന്നുവെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണമില്ല. കഴിഞ്ഞ ആഴ്ച തലസ്ഥാന നഗരിയിൽ നടന്ന, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ആദ്യമായി ആം ആദ്മി നേതാക്കളും സംബന്ധിച്ചതാണ് സഹകരണത്തിന് തുടക്കമായത്. ‘ആപ്പി’െൻറ ഉന്നതാധികാര സമിതിയായ പാർലമെൻററികാര്യ കമ്മിറ്റിയംഗമായ മുതിർന്ന നേതാവുതന്നെയാണ് സഖ്യ ചർച്ചകൾക്ക് നേതൃത്വം നൽകുന്നതെന്നാണ് വിവരം.
അതേസമയം, ഡൽഹിയിലും പഞ്ചാബിലും മുഖ്യ എതിരാളികളായി മുന്നോട്ടുപോകുന്ന ഇരു പാർട്ടികൾക്കും എത്രത്തോളം സഹകരിക്കാൻ കഴിയും എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ദേശീയ രാഷ്ട്രീയ വിഷയങ്ങളിലടക്കം മുൻകാലങ്ങളിൽ ഇവർ തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിനു വോട്ടു ചെയ്യുന്നതും ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നതും ഒരുപോലെയാണെന്ന് ആപ് തലവൻ അരവിന്ദ് കെജ്രിവാൾ മുമ്പ് പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ തങ്ങളുമായി കോൺഗ്രസ് കൂടിയാലോചിച്ചില്ല എന്ന് ആരോപിച്ച് ആപ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു.
എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിൽ സഹകരണം ഇരുപാർട്ടികൾക്കും ഗുണകരമാവുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. ആകെയുള്ള ഏഴു ലോക്സഭ സീറ്റുകളിൽ, രണ്ടിൽ കൂടുതൽ സീറ്റ് ആപ് കോൺഗ്രസിന് വിട്ടുെകാടുക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. നേരത്തേ തന്നെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ആപ്, ആറു സീറ്റുകളിൽ മണ്ഡലം ഇൻചാർജുമാരെ നിയമിച്ചിട്ടുണ്ട്. പ്രവർത്തനം തുടങ്ങിക്കഴിഞ്ഞ ഇവർ തന്നെയാകും അവിടെ സ്ഥാനാർഥികൾ. അതേസമയം, ഡൽഹിയിൽ താഴെ തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർക്ക് ആപ്പുമായുള്ള സഹകരണം അത്ര ദഹിക്കില്ലെങ്കിലും വിശാല താൽപര്യം പരിഗണിച്ച് മുന്നോട്ടുപോകാൻ തന്നെയാണ് നേതൃത്വത്തിെൻറ തീരുമാനം. കോൺഗ്രസിനും ആപ്പിനും ഡൽഹിയിൽ വോട്ടുവിഹിതം ഏകദേശം ഒരുപോലെയാണ്. എന്നാൽ, ബി.ജെ.പിയുടെ വോട്ടിന് കാര്യമായ മാറ്റമുണ്ടാകാറില്ല.
2013ൽ 31 സീറ്റിൽ വിജയിച്ച ബി.ജെ.പി 33.07 ശതമാനം വോട്ടു നേടിയപ്പോൾ കോൺഗ്രസ് 24.55 ശതമാനം, ആം ആദ്മി 29.49 ശതമാനം എന്നിങ്ങനെയും നേടി. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഏഴു സീറ്റും ബി.ജെ.പി ആയിരുന്നു നേടിയത്. വോട്ടുവിഹിതത്തിൽ ആപ് രണ്ടാമതും കോൺഗ്രസ് മൂന്നാമതും എത്തി. എന്നാൽ, ആറു മണ്ഡലങ്ങളിൽ ഇരു പാർട്ടികളുടെയും വോട്ട് ഒന്നിച്ചുചേർത്താൽ ബി.ജെ.പിയുടെ വോട്ടിനേക്കാൾ വരും.
2015 നിയമസഭ തെരഞ്ഞെടുപ്പിൽ 67 സീറ്റുമായി ഉജ്ജ്വല ജയം നേടിയ ആപ്, 54.34 ശതമാനം വോട്ടു നേടി. ഇൗ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 9.65 ശതമാനം വോട്ടു മാത്രമാണ് നേടിയത്. ബി.ജെ.പിയുടേത് 32.09 ശതമാനവുമായിരുന്നു. അതേസമയം, കഴിഞ്ഞവർഷം നടന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ വോട്ടുവിഹിതം 21.8 ശതമാനത്തിലേക്ക് കുതിക്കുകയുണ്ടായി. ആപ്പിേൻറത് പകുതിയായി കുറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.