ന്യൂഡൽഹി: എ.എ.പിയുടെ മഹേഷ് കുമാർ കിച്ചി ഡൽഹി മേയർ. വ്യാഴാഴ്ച നടത്തിയ തെരഞ്ഞെടുപ്പിലാണ് കിച്ചി തെരഞ്ഞെടുക്കപ്പെട്ടത്. കരോൾ ബാഗിൽ നിന്നുള്ള എ.എ.പി കൗൺസിലറാണ് കിച്ചി. ദേവ് നഗർ വാർഡിൽ നിന്നുള്ള കൗൺസിലറായ കിഷൻ ലാലിനെയാണ് കിച്ചി പരാജയപ്പെടുത്തിയത്.
265 വോട്ടുകളാണ് തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെട്ടത്. ഇതിൽ രണ്ടെണ്ണം അസാധുവായി. എ.എ.പി സ്ഥാനാർഥിക്ക് 133 വോട്ടുകളാണ് എ.എ.പി സ്ഥാനാർഥിക്ക് ലഭിച്ചത്. 130 വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നിരുന്നു. ദലിത് മേയർക്ക് അടുത്ത വർഷം ഏപ്രിൽ വരെ മാത്രമേ സ്ഥാനം വഹിക്കാൻ സാധിക്കുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത്.
ഇത്തവണ ദലിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് മേയര്‍ പദവി. ഇനി നാലു മാസമേ പുതിയ മേയർക്ക് കാലാവധി ബാക്കിയുള്ളൂ. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍ക്ക് ഒരു വർഷത്തെ കാലാവധി പൂര്‍ത്തിയാക്കാൻ അനുവദിക്കണം എന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇത് നിരസിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്‍കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.