എന്തുകൊണ്ട് കോവിഷീൽഡ് നിരോധിച്ചില്ല? കേന്ദ്രത്തെ ചോദ്യം ചെയ്ത് എ.എ.പി

ന്യൂഡൽഹി: കൊവിഷീൽഡ് നിർമാതാക്കളായ ആസ്ട്രസെനിക്ക കോവിഡ് വാക്സിൻ പിൻവലിച്ചിതിന് പിന്നാലെ, മിക്ക യൂറോപ്യൻ രാജ്യങ്ങളും കോവിഷീൽഡ് നിരോധിച്ചിട്ടും എന്തുകൊണ്ട് കേന്ദ്രം നിരോധിക്കാതിരുന്നതെന്ന ചോദ്യമുയർത്തി ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്.

2021 മാർച്ചിൽ പാർശ്വഫലങ്ങളെത്തുടർന്ന് മിക്ക യൂറോപ്യൻ രാജ്യങ്ങളും കോവിഷീൽഡ് വാക്‌സിൻ ഉപയോഗിക്കുന്നത് നിരോധിച്ചപ്പോൾ, ഇന്ത്യൻ സർക്കാർ ഈ വാക്‌സിൻ ഉപയോഗം തുടർന്നു. ഇപ്പോൾ യു.കെ കോടതികളിൽ നിന്നുള്ള റിപ്പോർട്ട് കാരണം നിർമാതാക്കളായ ആസ്ട്രസെനിക്ക വാക്‌സിൻ പിൻവലിച്ചിരിക്കുന്നുവെന്ന് തൻ്റെ എക്സ് പോസ്റ്റിൽ സൗരഭ് പറഞ്ഞു.

ആഗോളതലത്തിൽ വാക്സിൻ പിൻവലിക്കാൻ ആസ്ട്രസെനിക്ക ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. നേരത്തെ കൊവിഷീൽഡ് വാക്സിൻ അപൂർവമായി ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ആസ്ട്രസെനിക്ക കോടതിയിൽ സമ്മതിച്ചിരുന്നു. അതേസമയം, വാണിജ്യപരമായ കാരണങ്ങൾ കൊണ്ടാണ് വാക്സിൻ പിൻവലിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ആസ്ട്രസെനിക്കയുടെ വാക്സിൻ കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ വാക്സെവെറിയ എന്ന പേരിലാണ് വിപണിയിലുള്ളത്. 

Tags:    
News Summary - AAP's Saurabh Bharadwaj questions Centre on continued Covishield jab despite European nations banning it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.