ബംഗളുരു: ബംഗ്ലാദേശിൽ നിന്ന് മനുഷ്യകടത്തുസംഘങ്ങൾ കൊണ്ടുവന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് പൊലീസിെൻറ വെടിയേറ്റു. അറസ്റ്റു ചെയ്യാനെത്തിയപ്പോൾ പ്രതി ആക്രമിക്കാൻ ശ്രമിക്കുകയും മറ്റു മാർഗങ്ങളില്ലാെത വെടിവെച്ചിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഇയാളെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതേ കേസിലെ മറ്റു രണ്ട് പ്രതികൾക്കും നേരത്തെ പൊലീസിെൻറ വെടിയേറ്റിരുന്നു. ഇവരും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതുവരെ പത്തു പേരാണ് ഇൗ കേസിൽ അറസ്റ്റിലായത്.
ഷഹബാസ് എന്നയാളെയാണ് അവസാനമായി അറസ്റ്റ് ചെയ്തത്. പൊലീസ് സംഘം ഇയാെള കസ്റ്റഡിയിലെടുക്കാനായി എത്തിയപ്പോൾ കത്തി ഉപയോഗിച്ച് ആക്രമിക്കാനും രക്ഷപ്പെടാനും ശ്രമിക്കുകയായിരുന്നത്രെ. കാലിലാണ് ഇയാൾക്ക് വെടിയേറ്റത്.
ബംഗ്ലാദേശ്, അസം, പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ വേരുകളുള്ള മനുഷ്യകടത്ത് സംഘം ബംഗ്ലാദേശിൽ നിന്നെത്തിച്ച 22 കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. മൂന്നുവർഷം മുമ്പാണ് ഇവർ ബംഗ്ലാദേശിൽ നിന്നെത്തുന്നത്. ശേഷം യുവതിയെ ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു. സാമ്പത്തിക തർക്കങ്ങളെ തുടർന്ന് വനിതയടക്കമുള്ള ആറംഗ സംഘമാണ് ഇൗ യുവതിയെ ക്രൂരമായി പിഡിപ്പിച്ചത്. ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.