1000ത്തിലധികം കുട്ടികളുടെ നഗ്​ന ചിത്രങ്ങൾ വിൽപ്പന നടത്തിയ ടെലിവിഷൻ താരം അറസ്​റ്റിൽ

മുംബൈ: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത ടെലിവിഷൻ താരത്തിനെതിരെ സി.ബി.​ഐ കേസെടുത്തു. കുട്ടികളുടെ നഗ്​നചിത്രങ്ങൾ അന്താരാഷ്​ട്ര തലത്തിൽ വിൽപ്പന നടത്തുന്നത്​ ശ്രദ്ധയിൽപ്പെട്ട ഇയാൾക്കെതിരെ പോക്​സോ, ഐ.ടി വകുപ്പുകൾ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​.

മുംബൈയിൽ താമസമാക്കിയ ഇയാൾ യു.എസ്​, യൂറോപ്പ്​, ദക്ഷിണാഫ്രിക്ക എന്നിവിങ്ങളിലെ കുട്ടികളു​മായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും പിന്നീട്​ വലയിൽ കുരുക്കുകയുമായിരുന്നു. ഇയാൾ ആയിരത്തിലധികം കുട്ടികളുമായി ഇത്തരത്തിൽ പരിചയത്തിൽ ഏർപ്പെട്ടിരുന്നു. പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ളവരാണ്​ മിക്ക കുട്ടികളും.

ഇൻസ്​റ്റഗ്രാം വഴി പരിചയപ്പെടുന്ന കുട്ടികളോട്​ സിനിമ താരമാണെന്ന്​ പരിചയപ്പെടുത്തിയശേഷം സൗഹൃദം ആരംഭിക്കും. പിന്നീട്​ വാട്​സ്​ആപ്​ നമ്പർ വാങ്ങിയശേഷം നഗ്​നചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്​ന ദൃശ്യങ്ങൾ വിൽപ്പന നടത്തുകയും ചെയ്യും.

ഇയാൾ താമസിച്ചിരുന്ന സ്​ഥലത്ത്​ സി.​ബി.ഐ നടത്തിയ റെയ്​ഡിൽ മൊബൈൽ ഫോണുകളും ലാപ്​ടോപ്പും പിടിച്ചെടുത്തു. ഇന്ത്യയിൽനിന്നുള്ളവരും പുറത്തുള്ളവരും ഇയാളിൽനിന്ന്​ ദൃശ്യങ്ങൾ വാങ്ങുന്നുണ്ട്​. ഹരിദ്വാർ സ്വദേശിയായ ഉയാൾ ചില ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു.

Tags:    
News Summary - Actor booked by CBI for running child sexual abuse racket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.