മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി, നടി കാവ്യ ഥാപ്പർ അറസ്റ്റിൽ

മുംബൈ: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കുകയും പൊലീസിനെ അധിക്ഷേപിക്കുകയും ചെയ്ത നടി കാവ്യ ഥാപ്പർ അറസ്റ്റിൽ. കാവ്യ ഥാപ്പറെ ജുഹു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ജുഹുവിലെ മാരിയറ്റ് ഹോട്ടലിന് സമീപം പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം. നടിയുടെ വാഹനം ഇടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു.

പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടി. കാറില്‍ രണ്ടു സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഥാപ്പർ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ജുഹു പൊലീസ് സ്റ്റേഷനിലെ നിർഭയ സ്ക്വാഡ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

ഇതിനിടെ കാവ്യ ഥാപ്പർ വനിതാ കോൺസ്റ്റബിളിന്റെ കോളറിൽ പിടിച്ച് ചീത്ത വിളിക്കുകയും അപമാനിക്കുകയുമായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരമല്ല. വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അന്ധേരിയിലെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:    
News Summary - Actress Kavya Thapar Arrested for Drunk Driving, Abusing Policemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.