നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അമരാവതി: നടി റോജ ശെൽവമണി ആന്ധ്രയിൽ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈ.എസ്.ആർ കോൺഗ്രസ് നേതാവും നഗരി എം.എൽ.എയുമായ റോജയ്ക്ക് അവസരം ലഭിച്ചത്. 49കാരിയായ നടി രണ്ടാം തവണയാണ് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി.

ജില്ലകളുടെ പുനഃസംഘടനയിൽ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാൽ ചിറ്റൂർ, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് അവർ പ്രതിനിധീകരിക്കുക. 1990കളിൽ മുൻനിര നടിയായി സിനിമാലോകം അടക്കിവാണ റോജ 2000ത്തിന്റെ തുടക്കത്തിലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തെലുഗുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈ.എസ്.ആർ കോൺഗ്രസിൽ ചേരുകയായിരുന്നു.

വൈ.എസ്.ആർ കോൺഗ്രസ് വക്താക്കളായ അമ്പാട്ടി രാം ബാബു, ഗുഡിവാഡ അമർനാഥ് എന്നിവരും ആദ്യമായി ക്യാബിനറ്റ് സ്ഥാനം നേടുന്നവരിൽ ഉൾപ്പെടുന്നു. പി. രാജണ്ണ ഡോറ, മുത്യാല നായിഡു, ദാദിസെട്ടി രാജ, കെ. നാഗേശ്വര റാവു, കെ. സത്യനാരായണ, ജെ. രമേഷ്, വി. രജനി, എം. നാഗാർജുന, കെ ഗോവർധൻ റെഡ്ഡി, ഉഷ ശ്രീചരൺ എന്നിവരും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

Tags:    
News Summary - Actress Roja becomes the Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.