കൊൽക്കത്ത: നടി സ്രാബന്തി ചാറ്റർജി ബി.ജെ.പി വിട്ടു. ബംഗാളിന്‍റെ വികസന മുന്നേറ്റത്തിൽ ബി.ജെ.പിക്ക് ആത്മാർഥതയില്ലെന്ന് കുറ്റപ്പെടുത്തിയാണ് താരം പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. മുമ്പ് മുഖ്യമന്ത്രി മമത ബാനർജിയുമായി ഏറെ അടുപ്പത്തിലായിരുന്ന സ്രാബന്തി ചാറ്റർജി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാർച്ചിലാണ് ബി.ജെ.പിയിൽ ചേർന്നത്.
'കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ചിരുന്ന പാർട്ടിയായ ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു. ബംഗാളിന്‍റെ വികസന മുന്നേറ്റത്തിൽ ബി.ജെ.പിക്ക് ആത്മാർഥതയും ലക്ഷ്യബോധവുമില്ലെന്നതാണ് കാരണം' -സ്രാബന്തി ട്വീറ്റ് ചെയ്തു.
ബെഹാല പശ്ചിം സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച സ്രാബന്തി തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് പാർഥ ചാറ്റർജിയോടാണ് പരാജയമേറ്റുവാങ്ങിയത്. അര ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു തൃണമൂൽ ജയം.
പശ്ചിമ ബംഗാളിലേറ്റ തെരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ബി.ജെ.പി എം.എല്‍.എ ബിശ്വജിത് ദാസ്, ബി.ജെ.പി എം.എല്‍.എ തന്‍മയ് ഘോഷ്, ബി.ജെ.പിയിലേക്ക് പോയ തൃണൂൽ നേതാവ് മുകുള്‍ റോയി എന്നിവർ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.