ന്യൂഡൽഹി: തിരുവനന്തപുരം അടക്കം രാജ്യത്ത് ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തതിനു പിന്നാെല റെയിൽവേ സ്റ്റേഷനുകളിലേക്കും കണ്ണുപായിച്ച് അദാനി. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളായ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സി.എസ്.എം.ടി), ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ വികസനത്തിനുള്ള ചുരുക്കപ്പട്ടികയിൽ അദാനി റെയിൽവേഴ്സ് ട്രാൻസ്പോർട്ടും ഇടംനേടി.
ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.എസ്.ഡി.സി) ആണ് അദാനി, ഗോദറേജ് പ്രോപ്പർട്ടീസ്, ജി.എം.ആർ എൻറർപ്രൈസസ് തുടങ്ങി ഒമ്പതു കമ്പനികളുടെ ചുരുക്കപ്പട്ടിക പുറത്തിറക്കിയത്. മിനി സ്മാർട്ട്സിറ്റിയടക്കം 1642 കോടിയുടെ വൻ പദ്ധതികളാണ് സി.എസ്.എം.ടിയിൽ നടപ്പാക്കാൻ റെയിൽവേ പദ്ധതിയിട്ടിട്ടുള്ളത്.
രാജ്യത്ത് ന്യൂഡൽഹി, എറണാകുളം സൗത്ത്, പുതുച്ചേരി, അമൃത്സർ, തിരുപ്പതി, ഡെറാഡൂൺ തുടങ്ങി 123 സ്റ്റേഷനുകളാണ് സ്വകാര്യ പങ്കാളിത്തത്തോടെ റെയിൽവേ നവീകരിക്കുന്നത്. എറണാകുളം റെയിൽവേ സ്റ്റേഷൻ വികസനത്തിനും അദാനി ഗ്രൂപ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.