അതിതീവ്ര ദുരന്തമായി അംഗീകരിച്ചതിൽ സന്തോഷം, മതിയായ ഫണ്ടും അനുവദിക്കണം -പ്രിയങ്ക

ന്യൂഡൽഹി: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് അതിതീവ്ര ദുരന്തമായി (ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി) പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി എം.പിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു. എന്നാൽ, മതിയായ ഫണ്ടും എത്രയും വേഗം അനുവദിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

വയനാട് ദുരന്തത്തെ "അതിതീവ്ര ദുരന്ത"മായി പ്രഖ്യാപിക്കാനുള്ള തീരുമാനം അമിത്ഷാ എടുത്തതിൽ സന്തോഷമുണ്ട്. ഇത് പുനരധിവാസം ആവശ്യമുള്ളവരെ വളരെയധികം സഹായിക്കുകയും ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പുമാണ്. അതിനായി മതിയായ ഫണ്ട് എത്രയും വേഗം അനുവദിക്കാൻ കഴിയുമെങ്കിൽ നാമെല്ലാവരും നന്ദിയുള്ളവരായിരിക്കും -പ്രിയങ്ക കുറിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തം അതിതീവ്ര ദുരന്തമായാണ് (ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി) കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ, പ്രത്യേക ധനസഹായമടക്കം കേരളത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് കത്തിൽ പരാമർശമില്ല. കേന്ദ്ര മന്ത്രിതല സമിതി ദുരന്തമേഖല സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് ഇതിനകം ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് അധിക ദുരിതാശ്വാസ സഹായം കൈമാറിയിട്ടുണ്ടെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.

Tags:    
News Summary - adequate funds should also be allocated to wayanad says Priyanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.