ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ രോഗബാധയും മരണനിരക്കും വലിയ തോതിൽ കുറക്കുന്നതായി ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്‍റെ പഠനം. കോവിഷീൽഡ് വാക്സിൻ പുതുതായി രോഗം സ്ഥിരീകരിക്കുന്നത് 93 ശതമാനവും മരണനിരക്ക് 98 ശതമാനവും കുറക്കുന്നതായി പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
ഇന്ത്യൻ സായുധ സേനയിെല 15.95 ലക്ഷം ആരോഗ്യപ്രവർത്തകരുടെയും മുൻനിര കോവിഡ് പോരാളികളെയും മുൻനിർത്തിയാണ് പഠന റിപ്പോർട്ട്. ജനുവരി 16നാണ് രാജ്യത്ത് വാക്സിൻ യജ്ഞം തുടങ്ങിയത്. മുൻനിര കോവിഡ് പോരാളികളായ 15.95 ലക്ഷം പേരെ ആദ്യം വാക്സിനേഷന് വിധേയമാക്കിയിരുന്നു.
'പുതുതായി രോഗം ബാധിക്കുന്നത് 93 ശതമാനവും മരണനിരക്ക് 98 ശതമാനവും കുറയുന്നതായി പഠനം കണ്ടെത്തി. വാക്സിൻ ഫലപ്രാപ്തിയെ കുറിച്ച് ലോകത്ത് നടത്തിയ ഏറ്റവും വലിയ പഠനമാകും ഇത്' -പ്രതിരോധ മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു.
രോഗങ്ങൾ നന്നേ കുറവുള്ള ആരോഗ്യമുള്ള പുരുഷൻമാരെയാണ് പ്രധാനമായും പഠനത്തിന് വിധേയമാക്കിയത്. കുട്ടികളെയും വയോധികരെയും ഉൾപെടുത്തിയിട്ടില്ല. രാജ്യം അതിഭീകരമായ രണ്ടാം കോവിഡ് തരംഗത്തെ നേരിടുന്ന വേളയിലായിരുന്നു പഠനം. ഈ 15.95 ലക്ഷത്തിൽ 82 ശതമാനം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിൽ ഏഴുപേർ മാത്രമാണ് മരിച്ചതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.