ന്യൂഡൽഹി: മുൻ എം.പി അതീഖ് അഹ്മദും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നാലെ മാധ്യമ പ്രവർത്തകരുടെ സുരക്ഷക്കായി പുതിയ പെരുമാറ്റചട്ടങ്ങൾ തയ്യാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗനിർദേശത്തിലും മാധ്യമപ്രവർത്തകരുടെ സുരക്ഷക്കായി മാതൃകാ പെരുമാറ്റ ചട്ടം (എസ്.ഒ.പി) തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച രാത്രി അതീഖും സഹോദരനും മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ ഇരുവരെയും വെടിവച്ചുകൊന്നത്. മെഡിക്കൽ കോളജിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടു പോകുന്നതിനിടെയാണ് അക്രമികൾ മാധ്യമപ്രവർത്തകർ എന്ന വ്യാജേന പൊലീസ് വലയത്തിലുള്ള അതീഖിനും സഹോദരനും അടുത്തെത്തിയത്.
പൊലീസിന്‍റെ സുരക്ഷാ വലയത്തിലുള്ളവരെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയത് ഏറെ വിമർശനത്തിന് ഇടയാക്കിയിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.