മുംബൈ: ബോളിവുഡ് മയക്കുമരുന്നിന് അടിമപ്പെട്ടുവെന്ന പരാമർശത്തിനെതിരെ രാജ്യസഭയിൽ പ്രസംഗിച്ച നടിയും എം.പിയുമായ ജയ ബച്ചനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മുംബൈയിലെ വസതിക്ക് സുരക്ഷ കർശനമാക്കി. ജൂഹുവിലെ വസതിയിൽ സുരക്ഷക്കായി കൂടുതൽ പൊലീസുകാരെ നിയോഗിച്ചതായി മുംബൈ പൊലീസ് അറിയിച്ചു.
ബോളിവുഡിൽ നിന്നും പ്രശസ്തരായവർ ആ മേഖല തന്നെ അഴുക്ക്ചാലാണെന്ന് പറയുന്നത് അപമാനകരമാണെന്ന ജയയുടെ പരമാർശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധമുയർന്നിരുന്നു.
ബോളിവുഡ് സിനിമാ മേഖലയിൽ ലഹരിമരുന്ന് ഉപയോഗത്തിെൻറ അതിപ്രസരമാണെന്ന ബി.ജെ.പി എം.പി രവി കിഷെൻറ പരാമർശത്തിനെതിരെയാണ് ജയാ ബച്ചൻ രാജ്യസഭയിൽ പ്രസംഗിച്ചത്. വളരെ കുറച്ച് ആളുകളുടെ പേരിൽ മുഴുവൻ ഇൻഡസ്ട്രിയേയും അപമാനിക്കരുത്. ഇതുവരെ സിനിമാ മേഖലയിൽ ഉണ്ടായിരുന്ന അംഗമാണ് കഴിഞ്ഞ ദിവസം ബോളിവുഡിൽ മുഴുവൻ മയക്കുമരുന്നണെന്ന പരാമർശം നടത്തിയത്. അന്നം തന്ന കയ്യിന് കൊത്തുന്ന പ്രവർത്തിയാണ് പലരും ചെയ്യുന്നത്. രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി നിരാശാജനകവും തൊഴിലില്ലായ്മ ഏറ്റവും രൂക്ഷവുമായ ഒരു ഘട്ടത്തിൽ, ലഹരി മരുന്ന് കേസിൽ സോഷ്യൽ മീഡിയയുടെ പിന്തുണയേയും സിനമാ മേഖലക്ക് സർക്കാർ പിന്തുണ നൽകാത്തതും ചൂണ്ടിക്കാട്ടി ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ബി.ജെ.പി എം.പിമാർ ചെയ്യുന്നതെന്നും ജയ ബച്ചൻ തുറന്നടിച്ചിരുന്നു.
നമ്മുടെ രാജ്യത്തെ വിനോദ വ്യവസായം ദിനേന അഞ്ച് ലക്ഷം പേർക്ക് നേരിട്ടും അഞ്ച് ദശലക്ഷം ആളുകൾക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. ഈ ചലച്ചിത്രമേഖലയിലൂടെ തന്നെ പ്രശസ്തി നേടിവർ അതിനെ അഴുക്കുചാലെന്ന് വിളിക്കുന്നത് അപമാനകരമാണെന്നും കങ്കണ റണാവത്തിെൻറ പരാമർശത്തെ പരോക്ഷമായി പ്രതിപാദിച്ചുകൊണ്ട് ജയ ബച്ചൻ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.