അപ്പാർട്ട്​മെന്‍റിൽ പാർട്ടിക്ക്​ പിന്നാലെ 103 പേർക്ക്​ കോവിഡ്​

ബംഗളൂരു: ബംഗളൂരു​വിലെ അപ്പാർട്ട്​മെന്‍റ്​ സമുച്ചയത്തിൽ 103 പേർക്ക്​ കോവിഡ്​. തുടർന്ന്​ ഇവിടെ കണ്ടൈൻമെന്‍റ്​ സോണാക്കി പ്രഖ്യാപിച്ച്​ സർക്കാർ. രണ്ട്​ വിവാഹ വാർഷിക പാർട്ടികൾ റെസിഡൻഷ്യൽ സൊസൈറ്റി നടത്തിയതിനെ തുടർന്നാണ്​ ഫ്ലാറ്റ്​ സമുച്ചയത്തിൽ കൂട്ടത്തോടെ കോവിഡ്​ പടർന്നത്​.

ദക്ഷിണ ബംഗളൂരുവിലെ ബിലേഖലി ജില്ലയിലെ എസ്​.എൻ.എൻ രാജ്​ ലേക്​വ്യൂ അപ്പാർട്ട്​മെന്‍റിലാണ്​ സംഭവം. 12ഓളം പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ആരോഗ്യവകുപ്പ്​ ഫ്ലാറ്റ്​ സമുച്ചയത്തിൽ വ്യാപകമായി പരിശോധന നടത്തുകയായിരുന്നു.

ഫെബ്രുവരി ആറാം തീയതിയും ഏഴാം തീയതിയും രണ്ട്​ വിവാഹ വാർഷിക പാർട്ടികൾ ഫ്ലാറ്റ്​ സമുച്ചയത്തിൽ നടന്നിരുന്നു. തുടർന്നാണ്​ കോവിഡ്​ രോഗികളുടെ എണ്ണം വ്യാപകമായി ഉയർന്നതെന്ന്​ അധികൃതർ അറിയിച്ചു. 

Tags:    
News Summary - After Parties, 103 Test Positive In Bengaluru Apartment Complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.