രാജ്യസഭ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡിയെ പിന്തുണക്കുമെന്ന് എ.ഐ.എം.ഐ.എം

മുംബൈ: രാജ്യസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡിയെ പിന്തുണക്കുമെന്ന് ആൾ ഇന്ത്യ മജിലിസെ-ഇ-ഇത്തുഹാദുൽ മുസ്‍ലിമീൻ(എ.ഐ.എം.ഐ.എം). പാർട്ടി സംസ്ഥാന അധ്യക്ഷൻ ഇംതിയാസ് ജലീലാണ് ഇക്കാര്യം അറിയിച്ചത്. ​ബി.ജെ.പിയെ തോൽപ്പിക്കുന്നതിനാണ് മഹാ വികാസ് അഖാഡിയെ പിന്തുണക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ശിവസേനയുമായുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമായ വിയോജിപ്പുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.വി.എ പിന്തുണക്കുന്നതിന് ചില നിബന്ധനകൾ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും എ.ഐ.എം.ഐ.എം കൂട്ടിച്ചേർത്തു. തങ്ങളുടെ എം.എൽ.എമാരുടെ മണ്ഡലങ്ങളുടെ വികസനം. മഹാരാഷ്ട്ര പി.എസ്.സിയിൽ ന്യൂനപക്ഷ അംഗത്തെ നിയമിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര വഖഫ് ബോർഡിന്റെ വരുമാനം വർധിപ്പിക്കണമെന്നും മുസ്‍ലിം സംവരണം അനുവദിക്കണമെന്നും പാർട്ടി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഞങ്ങളുടെ രണ്ട് എം.എൽ.എമാരോട് കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്ക് വിജയാശംസകൾ നേരുകയണെന്നും പാർട്ടി അധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മഹാരാഷ്ട്രയിൽ രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ആറ് സീറ്റുകളിലേക്ക് ഏഴ് പേരാണ് മത്സരരംഗത്തുള്ളത്.

Tags:    
News Summary - AIMIM backs MVA Rajya Sabha candidates in Maharashtra: ‘Laid certain conditions’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.