ഗൾഫ്​ സെക്​ടറിൽ വിമാന യാത്രക്കൂലി ഏകീകരിക്കാനാവില്ലെന്ന്​ കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഗ​ള്‍ഫ്-​കേ​ര​ള സെ​ക്ട​റി​ല്‍ വി​മാ​ന​യാ​ത്ര​ക്കൂ​ലി ഏ​കീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കേ ​ന്ദ്രം. വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന് ഈ ​സെ​ക്ട​റി​ല്‍ യാ​ത്രാ​നി​ര​ക്ക് ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി അ​പേ​ക്ഷ​ക​ള്‍ കി​ട്ടി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​റി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി ഗ​ള്‍ഫ് കേ​ര​ള സെ​ക്ട​ര്‍ ഉ​ള്‍പ്പ​ടെ​യു​ള്ള വി​ദേ​ശ സെ​ക്ട​റു​ക​ളി​ല്‍ ജെ​റ്റ് എ​യ​ര്‍വേ​സി​നു​ണ്ടാ​യി​രു​ന്ന അ​നു​മ​തി ത​ൽ​ക്കാ​ലം മ​റ്റ് എ​യ​ര്‍ലൈ​നു​ക​ള്‍ക്ക് ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും ലോ​ക്​​സ​ഭ​യി​ൽ അ​ടൂ​ർ പ്ര​കാ​ശ്​ എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന്​ വ്യോ​മ​യാ​ന​മ​ന്ത്രി ഹ​ര്‍ദീ​പ് സി​ങ്​ പു​രി വ്യ​ക്​​​ത​മാ​ക്കി.
Tags:    
News Summary - airfare to Gulf countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.