മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മുംബൈയിലെ വെർസോവ സീറ്റിൽ നിന്നാണ് ഇക്കുറി മുൻ ബിഗ്ബോസ് താരവും നടനുമായ അജാസ് ഖാൻ ജനവിധി തേടിയത്. എന്നാൽ നോട്ടക്ക് ലഭിച്ച വോട്ടുകൾ പോലും കിട്ടാതെ താരം നിരാശനായി.
നോട്ടക്ക് 500 വോട്ടുകൾ ലഭിച്ചപ്പോൾ, 100 വോട്ടുകൾ പോലും തികക്കാനാകാതെ താരം കഷ്ടപ്പെടുന്നതാണ് കണ്ടത്. ആസാദ് സമാജ് പാർട്ടിയുടെ ബാനറിലാണ് അജാസ് ഖാൻ അംഗത്തിനിറങ്ങിയത്. ചന്ദ്രശേഖർ ആസാദ് രാവൺ ആണ് പാർട്ടിയുടെ നേതാവ്. യു.പിയിലെ നാഗിനയിൽ നിന്ന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖർ ആസാദ് വിജയിച്ചിരുന്നു.
അജാസ് ഖാൻ രാഷ്ട്രീയത്തിൽ അപരിചിതനല്ലെങ്കിലും ശോഭിക്കാൻ കഴിഞ്ഞിട്ടില്ല. അഭിനയം ഒഴികെയുള്ള തൊഴിലുകളും താരം ചെയ്തിട്ടുണ്ട്. മിനിസ്ത്രീനിലെ ജനപ്രിയ താരമാണ്. ഇൻസറ്റഗ്രാമിൽ 5.6 ദശലക്ഷം ആളുകൾ പിന്തുടരുന്നുണ്ട്. എന്നാൽ ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം വോട്ടാക്കി മാറ്റാൻ സാധിക്കില്ലെന്ന് നടൻ മനസിലാക്കിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.