ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കാൻ അജിത് പവാറാണ് തന്നെ സമീപിച്ചതെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. ചില എം.എൽ.എമാർക്ക് ബി.ജെ.പിയോടൊപ്പം പോകാനാണ് താൽപര്യമെന്ന് അജിത് പവാർ തന്നെ അറിയിച്ചതായി ഫഡ്നാവിസ് വ്യക്തമാക്കി.
എൻ.സി.പിക്ക് കോൺഗ്രസിനൊപ്പം പോകാൻ താൽപര്യമില്ലെന്ന് അജിത് പവാർ അറിയിച്ചു. ശിവസേനയുമായി സർക്കാറുണ്ടാക്കാൻ ഇല്ലെന്നും വ്യക്തമാക്കി. ബി.ജെ.പിക്കൊപ്പം സുസ്ഥിര സർക്കാർ ഉണ്ടാക്കാനാണ് ആഗ്രഹമെന്നും ഇക്കാര്യം ശരദ് പവാറുമായി ചർച്ച ചെയ്തുവെന്നും അജിത് പവാർ പറഞ്ഞതായി ഫഡ്ാവിസ് സ്വകാര്യ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ബി.ജെ.പി-എൻ.സി.പി സർക്കാർ രൂപീകരണത്തെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 23നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അജിത് പവാറായിരുന്നു ഉപമുഖ്യമന്ത്രി. എന്നാൽ, നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് വ്യക്തമായതോടെ 80 മണിക്കൂറിന് ശേഷം ഇരുവരും രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.