ജയിലിൽനിന്ന്​ പടപൊരുതി; ആക്​ടിവിസ്റ്റ്​​ അഖിൽ ഗൊഗോയ്​ക്ക്​ പോരാട്ട വിജയം

ദിസ്​പുർ: പൗരത്വ പ്രക്ഷോഭ സമ​രത്തെ തുടർന്ന്​ അറസ്റ്റിലായി ജയിലിൽ ക​ഴ​ിയുന്ന ആക്​ടിവിസ്റ്റ്​ അഖിൽ ഗൊഗോയ്​ക്ക്​ പോരാട്ട വിജയം. ബി.ജെ.പിയുടെ സുരഭി രാജ്​കോൻവാരിയെ 9,064 വോട്ടുകൾക്കാണ്​ പരാജയപ്പെടുത്തിയത്​.

സിബ്​സാഗർ മണ്ഡലത്തിൽനിന്നാണ്​ അഖിൽ ഗൊഗോയ്​ നിയമസഭയിലെത്തുക. കമ്യൂണിസ്റ്റ്​ കോട്ടയായിരുന്ന സിബ്​സാഗർ 2001 മുതൽ കോൺഗ്രസിന്‍റെ കൈകളിലായിരുന്നു.

2019ൽ പൗരത്വ പ്രക്ഷോഭ സമരവുമായി ബന്ധപ്പെട്ട്​ ജയിലിൽ കഴിയുന്ന അഖിൽ ഗൊഗോയ്​ അവിടെനിന്നാണ്​ മത്സര രംഗത്തിറങ്ങിയത്​. സ്വതന്ത്ര്യ സ്​ഥാനാർഥിയായായിരുന്നു മത്സരം.

ഇടതുപക്ഷ വോട്ടുകളുടെ ഏകീകരണവും പ്രാദേശിക സി.എ.എ വിരുദ്ധ വികാരവും അഖിൽ ഗൊഗോയ്​യുടെ മാതാവ്​ പ്രിയോദ ഗൊഗോയ്​ നടത്തിയ വൈകാരിക പ്രചാരണവുമാണ്​ അദ്ദേഹത്തെ വിജയത്തിലെത്തിച്ചതെന്നാണ്​ വിലയിരുത്തൽ.

അഖിൽ ഗൊഗോയ്​ ജയിലിലായതിന്​ പിന്നാലെ അദ്ദേഹത്തിന്‍റെ അനുയായികൾ റായ്​ജോർ ദൾ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. ഇതിന്​ പിന്നാലെ അദ്ദേഹത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Akhil Gogoi wins Assam Sibsagar from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.