വി.എച്ച്.പി പരിപാടിയിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം: ഹൈകോടതി ജഡ്ജിയോട് നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി കൊളീജിയം

ന്യൂഡൽഹി: വി.എച്ച്.പി പരിപാടിയിൽ വിദ്വേഷ പരാമർശം നടത്തിയ അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ സുപ്രീം കോടതി കൊളീജിയം വിളിച്ചുവരുത്തുന്നു. ശേഖർ കുമാർ യാദവ് ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്ന് കൊളീജിയം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിലാണ് ഹാജരാകേണ്ടത്.

ഡി​സം​ബ​ർ എ​ട്ടി​ന് വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഏകസിവിൽകോഡ് സംബന്ധിച്ച പരിപാടിയിലായിരുന്നു വിദ്വേഷ പ്രസംഗം. ജ​ഡ്ജി​ക്കെ​തി​രെ നി​യ​മ മേ​ഖ​ല​യി​ൽ നി​ന്ന​ട​ക്കം വ്യാ​പ​ക പ്ര​തി​ഷേ​ധം ഉയർന്നിരുന്നു. ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മു​സ്‍ലിം ലീ​ഗ് എം.​പി​മാ​ർ രാ​ഷ്ട്ര​പ​തി​ക്കും പ​രാ​തി ന​ൽ​കി. പിന്നാലെ, പ്ര​സം​ഗ​ത്തി​ന്റെ പൂ​ര്‍ണ​രൂ​പം കൈ​മാ​റാ​ന്‍ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​ക്ക് സു​പ്രീം​കോ​ട​തി നി​ര്‍ദേ​ശം ന​ൽ​കിയിരുന്നു. 2026 ഏപ്രിലിലാണ് യാദവ് വിരമിക്കേണ്ടത്.

ജ​ഡ്ജി​യു​ടെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ലെ ഭാ​ഗ​ങ്ങ​ൾ

‘‘ഈ ​രാ​ജ്യം ‘ഹി​ന്ദു​സ്ഥാ​ൻ’ ആ​ണെ​ന്ന് പ​റ​യാ​ൻ ത​നി​ക്ക് ഒ​രു ശ​ങ്ക​യു​മി​ല്ല. ഇ​വി​ടെ ജീ​വി​ക്കു​ന്ന ഭൂ​രി​പ​ക്ഷ​ത്തി​​ന്റെ ഇം​ഗി​ത​മ​നു​സ​രി​ച്ചാ​ണ് ഈ ​രാ​ജ്യം ച​ലി​ക്കു​ക. ഇ​താ​ണ് നി​യ​മം. ഒ​രു ഹൈ​കോ​ട​തി ജ​ഡ്ജി​യെ​ന്ന നി​ല​ക്ക​ല്ല താ​ൻ സം​സാ​രി​ക്കു​ന്ന​ത്. മ​റി​ച്ച് ഭൂ​രി​പ​ക്ഷ​ക്കാ​ർ​ക്ക് അ​നു​സ​രി​ച്ചാ​ണ് നി​യ​മം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ന്റെ കാ​ര്യ​മാ​യാ​ലും സ​മൂ​ഹ​ത്തി​​ന്റെ കാ​ര്യ​മാ​യാ​ലും ഭൂ​രി​പ​ക്ഷ​ത്തി​ന്റെ സ​ന്തോ​ഷ​മാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക.

എ​ന്നാ​ൽ ഈ ‘​ക​ഠ്മു​ല്ല’​യു​ണ്ട​ല്ലോ.... ആ ​വാ​ക്ക് ഒ​രു പ​ക്ഷേ ശ​രി​യാ​യ വാ​ക്കാ​ക​ണ​മെ​ന്നി​ല്ല..​എ​ന്നാ​ലും പ​റ​യു​ക​യാ​ണ്. അ​വ​ർ ഈ​രാ​ജ്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​ണ്. അ​വ​ർ രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ഉ​പ​ദ്ര​വ​ക​ര​മാ​ണ്. പൊ​തു​ജ​ന​ത്തെ ഇ​ള​ക്കി​വി​ടു​ന്ന​വ​രാ​ണ്. രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി ആ​ഗ്ര​ഹി​ക്കാ​ത്ത ഇ​ത്ത​ര​മാ​ളു​ക​ളെ ക​രു​തി​യി​രി​ക്ക​ണം. മു​സ്‍ലിം​ക​ൾ നി​ര​വ​ധി ഭാ​ര്യ​മാ​ർ വേ​ണ​മെ​ന്ന​ത് അ​വ​കാ​ശ​മാ​യി ക​രു​തു​ന്ന​വ​രാ​ണ്’’.

Tags:    
News Summary - Allahabad HC judge is called by SC Collegium for meeting over hate Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.