കർണാടക പ്രതിസന്ധി: പ്രതിഷേധവുമായി കോൺഗ്രസ്​ പ്രവർത്തകർ

ബംഗളൂരു: കർണാടകയിൽ സങ്കീർണമായ ഭരണ പ്രതിസന്ധിക്കിടെ കർണാടക പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റി ഓഫീസിന്​ മുന്നിൽ കേ ാൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധിച്ചു. കോൺഗ്രസ്​ എം.എൽ.എമാർ രാജി പിൻവലിച്ച്​ സർക്കാറിൻെറ സുഗമമായ മുന്നോട്ട്​ പ ോക്ക്​ സാധ്യമാക്കണമെന്ന്​​ ആവശ്യപ്പെട്ടാണ്​ പ്രതിഷേധം.

കൈയിൽ പ്ലക്കാർഡുകളും കൊടിയുമേന്തി മുദ്രാവാക്യം വിളികളോടെയാണ്​ കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധിക്കുന്നത്​​. 11 എം.എൽ.എമാർ രാജി സമർപ്പിച്ചതോടെ കോൺഗ്രസ്​-ജെ.ഡി(എസ്)​ സഖ്യസർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്​. അതേസമയം, 14 എം.എൽ.എമാർ രാജി നൽകിയതായി ജെ.ഡി(എസ്)​ എം.എൽ.എ എച്ച്​. വിശ്വനാഥ്​ അവകാശപ്പെട്ടു. സ്​പീക്കർ കെ.ആർ. ര​േമശ്​ കുമാർ അംഗങ്ങളുടെ രാജി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർണാടകയിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്ന് ബംഗളൂരുവിൽ തിരിച്ചെത്തും. അമേരിക്കയിലായിരുന്ന അദ്ദേഹം സന്ദർശനം വെട്ടിച്ചുരുക്കിയാണ് ഇന്ന് വൈകീട്ട് തിരിച്ചെത്തുന്നത്. വൈകീട്ട് നടക്കുന്ന ജെ.ഡി.എസ് നിയമസഭ കക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

Tags:    
News Summary - amid turmoil congress workers hold protest outside bengaluru party office -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.