ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ചെന്നൈയിലെത്തി. ചെന്നൈ മെട്രോ റെയിൽ രണ്ടാംഘട്ടം ഉൾപ്പെടെ എട്ട് വൻകിട പദ്ധതികളുടെ ഉദ്ഘാടനത്തിനും ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ പെങ്കടുക്കാനുമാണ് അമിത്ഷാ എത്തിയത്.
തമിഴ്നാട്ടിൽ ബി.ജെ.പിയെ നിർണായക രാഷ്ട്രീയകക്ഷിയാക്കി മാറ്റാൻ സംസ്ഥാന ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുമായി ഉറച്ച സഖ്യമുണ്ടാക്കി, പരമാവധി സീറ്റുകൾ നേടിയെടുക്കുകയാണ് ലക്ഷ്യം.
എന്നാൽ, നാല് ശതമാനം മാത്രം വോട്ടുള്ള ബി.ജെ.പിക്ക് എത്രത്തോളം സീറ്റുകൾ വിട്ടുനൽകാൻ അണ്ണാ ഡി.എം.കെ തയാറാവുമെന്ന് കണ്ടുതന്നെ അറിയണം.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാനും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാനും എ.ഐ.എ.ഡി.എം.കെയെ പ്രതിനിധീകരിച്ച് മന്ത്രിമാരായ പി.തങ്കമണി, എസ്.പി വേലുമണി, ഡി.ജയകുമാർ എന്നിവർ ഷായെ സന്ദർശിച്ചു. അമിത്ഷാ താമസിച്ച ചെന്നൈ ലീലപാലസ് ഹോട്ടലിൽ ബി.ജെ.പി സംസ്ഥാന നേതാക്കളുമായും ഷാ വിശദ ചർച്ച നടത്തി.
സാമുദായിക സംഘടനകൾ ഉൾപ്പെടെ സംഘടനകളെ ഒപ്പം നിർത്തുന്നതിനുള്ള തന്ത്രങ്ങൾക്കാണ് ഷാ ഊന്നൽ നൽകുന്നത് എന്ന് സംസാരമുണ്ട്.
ഡി.എം.കെ അധികാരത്തിലെത്തുന്നത് തടയുകയാണ് മുഖ്യലക്ഷ്യമെന്ന് അദ്ദേഹം നേതാക്കളെ ഒാർമപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, അമിത്ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് രജനികാന്തിെൻറ പരസ്യ പിന്തുണ നേടിയെടുക്കാനും കരുണാനിധിയുടെ മൂത്തമകനും മുൻ കേന്ദ്ര മന്ത്രിയുമായ എം.കെ അഴഗിരിയെ ബി.ജെ.പിയുമായി അടുപ്പിക്കാനും ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചിട്ടില്ല. ഞായറാഴ്ച രാവിലെ പത്തോടെ അമിത്ഷാ ഡൽഹിക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.