അമിത്​ ഷാ ഷെട്ടാർക്ക്​ കേന്ദ്രത്തിൽ വലിയ പദവി വാഗ്​ദാനം ചെയ്​തിരുന്നു -ബസവരാജ്​ ബൊ​മ്മൈ

ഹുബ്ബള്ളി: പാർട്ടി വിട്ട ജഗദീഷ്​ ഷെട്ടാർക്ക്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായും ബി.​ജെ.പി ദേശീയ നേതാവ്​ ജെ.പി നഡ്ഡയും വലിയ പദവി വാഗ്​ദാനം ചെയ്​തിരുന്നുവെന്ന്​ കർണാടക മുഖ്യമന്ത്രി ബസവരാജ്​ ബൊ​മ്മൈ. ഞായറാഴ്​ചയാണ്​ ഷെട്ടാർ എം.എൽ.എ സ്​ഥാനമൊഴിഞ്ഞത്​. പിന്നാലെ കോൺഗ്രസിൽ ചേരുകയും ചെയ്​തു.

''പാർട്ടിയിൽ വലിയ പ്രാധാന്യമുള്ള മുതിർന്ന നേതാവാണ്​ ജഗദീഷ്​ ഷെട്ടാർ. ഡൽഹിയിൽ നദ്ദയും അമിത്​ ഷായും ഷെട്ടർക്ക്​ വലിയ പദവി വാഗ്​ദാനം ചെയ്​തിരുന്നു. അദ്ദേഹം പാർട്ടിയിൽ തുടർന്നിരുന്നെങ്കിൽ എല്ലാം നല്ലതായി പര്യവസാനിക്കുമായിരുന്നു.''-ബസവരാജ്​ ബൊമ്മൈ മാധ്യമങ്ങളോട്​ പറഞ്ഞു.

മേയിൽ നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ്​ ലഭിക്കാത്തതിനെ തുടർന്നാണ്​ ഷെട്ടാർ ബി.ജെ.പി വിട്ടത്​.

Tags:    
News Summary - Amit Shah Promised "Big Post' In Delhi To Jagadish Shettar: Basavaraj Bommai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.