ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും ചെന്നൈയിലെത്തുന്നു. ആർ.എസ്.എസ് സൈദ്ധാന്തികനായ എസ്. ഗുരുമൂർത്തി പത്രാധിപരായ 'തുഗ്ലക്' തമിഴ് മാസികയുടെ 51ാമത് വാർഷികാഘോഷ ചടങ്ങിൽ പെങ്കടുക്കാൻ വരുന്ന അമിത് ഷാ രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഇതിനായി ബി.ജെ.പി കേന്ദ്രങ്ങൾ രജനികാന്തുമായി ബന്ധെപ്പട്ടു.
അതേസമയം, ആരോഗ്യപരിശോധനക്കായി വിദേശത്തേക്കു പോകാനിരിക്കുന്ന രജനികാന്ത് നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ കക്ഷി രൂപവത്കരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചെങ്കിലും ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യത്തിന് ധാർമിക പിന്തുണ ഉറപ്പാക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിെൻറ ശ്രമം. അണ്ണാ ഡി.എം.കെ ഉൾപ്പെടെ വിവിധ സഖ്യകക്ഷി നേതാക്കളുമായും അമിത് ഷാ കൂടിയാലോചന നടത്തും.
ജനുവരി 14ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.