ഗാന്ധിനഗർ: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നീട്ടിയ ബി.ജെ.പി തൊപ്പി തട്ടി മാറ്റിയ പേരമകളുടെ വിഡിയോയാണ് ഇപ് പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. ഗാന്ധിനഗറിൽ സ്ഥാനാർഥിയായ അമിത് ഷാ അഹമ്മദാബാദിലെ സ്വീകരണ ചടങ്ങിൽ പങ്കെടുക്കവേ യായിരുന്നു രസകരമായ സംഭവം അരങ്ങേറുന്നത്.
ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്ന അമിത് ഷാ ക്ക് വല ിയ സ്വീകരണമായിരുന്നു അഹമ്മദാബാദിൽ ഒരുക്കിയത്. അദ്വാനിയുടെ മണ്ഡലമായ ഗാന്ധി നഗറിൽ സ്ഥാനാർഥിയാവുന്ന അമിത് ഷാ നാമനിർദേശ പത്രിക സമർപ്പണത്തിന് മുമ്പായി കുടുംബത്തിെൻറയും പ്രവർത്തകരുടെയും സ്വീകരണത്തിൽ പങ്കെടുത്തിരു ന്നു.
വട്ടത്തൊപ്പിയും ഫ്രോക്കുമണിഞ്ഞ് എത്തിയ പേരമകളെ കയ്യിലെടുത്ത് താലോലിക്കവേ പ്രവർത്തകർ അണിഞ്ഞ ബി.ജെ.പി തൊപ്പി അമിത് ഷാ കുഞ്ഞിനെ അണിയിക്കാൻ ശ്രമിച്ചു. എന്നാൽ കുഞ്ഞ് തൊപ്പി തട്ടിമാറ്റുകയായിരുന്നു. വീണ്ടും ശ്രമിച്ചെങ്കിലും കുഞ്ഞ് വഴങ്ങിയില്ല. ഒടുവിൽ കുഞ്ഞ് ധരിച്ചിരുന്ന വട്ടത്തൊപ്പി തന്നെ നൽകുകയും അവൾ അത് മടികൂടാതെ തലയിൽ വെക്കുകയും ചെയ്തു.
Amit shah's grand daughter refuses to wear BJP hat. @Tejasvi_Surya isn't she anti-national? pic.twitter.com/1ZHl1LNisG
— Supariman™ (@SupariMan_) March 30, 2019
ഇന്ത്യാ ടുഡേ, ആജ് തക്, എ.ബി.പി ന്യൂസ് തുടങ്ങി പല ചാനലുകളും സമൂഹ മാധ്യമങ്ങളിൽ ദൃശ്യമടക്കം നൽകി വാർത്ത പങ്കുവെച്ചു. അമിത് ഷായുടെ ബി.ജെ.പി തൊപ്പിയോട് പേരമകൾക്ക് താൽപര്യമില്ലെന്ന തലക്കെട്ടായിരുന്നു നൽകിയത്. ദൃശ്യങ്ങൾക്ക് താഴെ ബി.ജെ.പിയേയും അമിതാ ഷായേയും ട്രോളിക്കൊണ്ട് ആയിരങ്ങൾ എത്തിയതോടെ ഇന്ത്യാ ടുഡേ വിഡിയോ പിൻവലിച്ചു. വൈകാതെ തലക്കെട്ട് മാറ്റി മറ്റൊരു വിഡിയോ അപ്ലോഡ് ചെയ്യുകയായിരുന്നു. സ്വന്തം പേരമകളെ പോലും ബി.ജെ.പിയാക്കാൻ അമിത് ഷാക്ക് കഴിയുന്നില്ലല്ലോ എന്ന് ചിലർ ചോദിച്ചു.
ഇന്ത്യാ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വാർത്തയും ദൃശ്യങ്ങളും പിൻവലിച്ചത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. പഴയ തലക്കെട്ടിന് പകരം അമിത് ഷായുടെ പ്രസ്താവന തലക്കെട്ടായി നൽകിയാണ് ചില മാധ്യമങ്ങൾ ട്രോളുകളെ പ്രതിരോധിച്ചത്.
മുമ്പും അമിത് ഷാക്കെതിരായ വാർത്തകൾ ടൈംസ് ഓഫ് ഇന്ത്യ, ഡി.എൻ.എ പോലുള്ള ദേശീയ മാധ്യമങ്ങൾ പിൻവലിച്ചിരുന്നു. അമിത് ഷായുടെ സ്വത്തിനെ കുറിച്ചുള്ള വാർത്തയും സ്മൃതി ഇറാനിയുടെ ബിരുദത്തെ കുറിച്ചുള്ള വിവാദവുമെല്ലാം ഇത്തരത്തിൽ അപ്രത്യക്ഷമാവുകയുണ്ടായി.
മുമ്പ് പേടീഎം തലവനെതിരായ വാർത്തയും അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ പ്രഭാഷണത്തെ കുറിച്ചുള്ള വാർത്തയുമെല്ലാം ഇത്തരത്തിൽ നീക്കം ചെയ്യാൻ ദേശീയ മാധ്യമങ്ങൾ നിർബന്ധിതമായിട്ടുണ്ട്. ലോകത്ത് മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 138ാം സ്ഥാനത്താണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.