ബംഗളുരു: നടന് അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തു. നികുതി അടക്കാത്തതിനാലാണ് കാര്‍ പിടിച്ചെടുത്തത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള റോള്‍സ് റോയിസ് കാറാണ് പിടിച്ചെടുത്തത്. 2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്റ്റർ ചെയ്തത്.
എന്നാല്‍ ഈ കാര്‍ ബംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന് വിറ്റതായാണ് റിപ്പോര്‍ട്ട്. സംവിധായകന് വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചത്. അമിതാഭിനോടൊപ്പം രണ്ടു സിനിമകൾ ചെയ്തതിനുശേഷമാണ് വിധു വിനോദ് ചോപ്ര റോൾസ് റോയിസ് അമിതാഭിന് സമ്മാനിച്ചത്. പിന്നീട് ബംഗളുരുവിലെ ഒരു വ്യവസായി വാങ്ങിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എത്ര തുകക്കാണ് അമിതാഭ് ബച്ചൻ കാർ വിറ്റതെന്ന കാര്യവും വെളിപ്പെടുത്തിയിരുന്നില്ല.
സല്മാന് ഖാന് എന്ന വ്യക്തിയാണ് ഇപ്പോള്‍ കാര്‍ ഓടിക്കുന്നത്. കാറുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ കാറിന്റെ ഇന്‍ഷുറന്‍സ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണ് ഉള്ളതെന്നും ട്രാന്‍സ്പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.