ന്യൂഡൽഹി: ഇന്ത്യയിൽ മനുഷ്യാവകാശ സംഘടനകളെ സർക്കാർ ക്രിമിനൽ സ്ഥാപനങ്ങളെപ്പോെലയാണ് കാണുന്നതെന്ന് ആംനസ്റ്റി ഇൻറർനാഷനൽ. അടിയന്തരാവസ്ഥ കാലത്തെ ദുഃഖകരമായ ദിനങ്ങളിലേക്ക് രാജ്യം തിരിച്ചുപോവുകയാണ്. ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിനെതിരെ ഇൗ മാസത്തിെൻറ തുടക്കത്തിൽ നടപടിയെടുത്തു. മോദി സർക്കാറിെൻറ പുതിയ ലക്ഷ്യം തങ്ങളെ തകർക്കലാണെന്നും ആംനസ്റ്റി ഇൻറർനാഷനൽ ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ അകേർ പേട്ടൽ പറഞ്ഞു.
വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ആംനസ്റ്റിയുടെ ബംഗളൂരു ഒാഫിസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞദിവസം റെയ്ഡ് ചെയ്തിരുന്നു. സംഘടനയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയുമുണ്ടായി. 10 മണിക്കൂർ നിണ്ട റെയ്ഡിലൂടെ മനുഷ്യാവകാശ സംഘടനയെ സർക്കാർ ക്രിമിനൽ സംഘടനയായി കാണുന്നുവെന്നാണ് തെളിയിച്ചതെന്ന് പേട്ടൽ പറഞ്ഞു. ഒാഫിസിലെത്തിയ സംഘം ജീവനക്കാരുടെ എല്ലാ അവകാശങ്ങളും ലംഘിക്കുകയായിരുന്നു. ചട്ടങ്ങളെല്ലാം പാലിച്ചാണ് ആംനസ്റ്റി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
തങ്ങൾക്ക് ഒന്നും ഒളിച്ചുവെക്കാനില്ല. എല്ലാം സുതാര്യമാണ്. റെയ്ഡ് തുടങ്ങിയ ഉടനെ സർക്കാനുകൂല വിഭാഗം സമൂഹ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങി. ചില ടെലിവിഷൻ ചാനലുകൾ ആംനസ്റ്റിയുടെ ഒാഫിസിൽനിന്ന് രഹസ്യ രേഖയടക്കം ലഭിച്ചെന്ന് റിപ്പോർട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.