രാജ്യദ്രോഹം: ഇന്ത്യന്‍ നിയമത്തിനെതിരെ ആംനസ്റ്റിയുടെ വിമര്‍ശനം 

ലണ്ടന്‍:  രാജ്യദ്രോഹത്തിനെതിരെ കോളനിവാഴ്ച കാലത്തെ നിയമം ഉപയോഗിക്കുന്ന ഇന്ത്യന്‍ സര്‍ക്കാറിന് ആംനസ്റ്റി ഇന്‍റര്‍നാഷനലിന്‍െറ വിമര്‍ശനം. ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ  നാവടപ്പിക്കാനാണ് ഈ നിയമം പ്രയോഗിക്കുന്നത്. ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും അക്രമവും ഭീഷണിയും നേരിടുന്ന സാഹചര്യമുണ്ട്. ഭരണകൂടവും പുറത്തുള്ളവരുമാണ് അതിനു പിന്നില്‍. 
പൗരാവകാശ സംഘടനകളെയടക്കം ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍ ) ആക്ട് ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്.

വിദേശ ഫണ്ട് സ്വീകരിക്കുന്ന സംഘടനകള്‍ പീഡനത്തിനിരയാവുന്നുണ്ട്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കോളനിവാഴ്ച കാലത്തെ നിയമം ഉപയോഗിക്കുകകയാണെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി. ജാതിയെ ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍, ഗോസംരക്ഷകര്‍ നടത്തിയ അക്രമങ്ങള്‍ എന്നിവയിലും സംഘടന ഉത്കണ്ഠ പ്രകടിപ്പിച്ചു. ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഗോവധ നിരോധനത്തിന്‍െറ മറവിലും അതിക്രമങ്ങള്‍ നടക്കുന്നു. ജമ്മു-കശ്മീരിലെ ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തോടെ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം വര്‍ധിച്ചു. കശ്മീരില്‍ മാസങ്ങളായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. 

1000, 500 നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ നടപടിയെയും  ആംനസ്റ്റി വിമര്‍ശിച്ചു. കള്ളപ്പണം പുറത്തുകൊണ്ടുവരാനെന്ന പേരിലുള്ള കറന്‍സി നിരോധനം ദശലക്ഷക്കണക്കിനാളുകളുടെ ജീവിതമാര്‍ഗത്തെയാണ് ഗുരുതരമായി ബാധിച്ചതെന്നും റിപ്പോര്‍ട്ട് വിലയിരുത്തി. 

Tags:    
News Summary - amnesty international

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.