ന്യൂഡൽഹി: ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ രണ്ടു മണിക്കൂറിനുള്ളിൽ ഒമ്പതു തവണ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട ്ട്. തിങ്കളാഴ്ച പുലർച്ചെ 5.14നാണ് 4.9 തീവ്രതയുള്ള ആദ്യ ഭൂചലനം ഉണ്ടായത്. തുടർന്ന് എട്ട് തവണ തുടർചലനങ്ങൾ ഉണ്ടാവുകയായിരുന്നു.
റിക്ടർ സ്കെയിലിൽ 4.7 മുതൽ 5.2 വരെ തീവ്രതയുള്ള ഭൂചലനങ്ങളാണ് ഉണ്ടായതെന്ന് നാഷണൽ സർവെ ഫോർ സീസ്മേളജി റിപ്പോർട്ട് ചെയ്തു. രാവിലെ 6.54 ന് 5.2 തീവ്രതയുള്ള ഭൂകമ്പവുമുണ്ടായി.
ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഭൂകമ്പ സാധ്യത മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നിൽ കൂടുതൽ ഭൂചലനങ്ങൾ ഒരേ ദിവസം അനുഭവപ്പെടുന്നത് അസാധാരണമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.