അമരാവതി: ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദ ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. ഗുണ്ടൂർ റേഞ്ച് പൊലീസ് ഐ.ജി സർവശ്രേഷ്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയവും അന്വേഷിക്കുകയെന്ന് ചീഫ് സെക്രട്ടറി നീരബ് കുമാർ പ്രസാദ് അറിയിച്ചു.
ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയായ കാലത്ത് തിരുപ്പതിയിൽ ലഡു നിർമാണത്തിന് നിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കളും മൃഗക്കൊഴുപ്പും ഉപയോഗിച്ചതായി മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവാണ് ആരോപിച്ചത്. ഈ ആരോപണം രാജ്യവ്യാപകമായി വൻ വിവാദം ഉയർത്തിയിരുന്നു. ലഡുവിലെ മായം കലർത്തൽ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സെപ്റ്റംബർ 22ന് പ്രഖ്യാപിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.