നെല്ലൂരിലെ ആശുപത്രിയിൽ ആന്ധ്ര മന്ത്രിയുടെ മിന്നൽ സന്ദർശനം; കോവിഡ്​ സെന്‍റർ നടത്തിപ്പിൽ അതൃപ്​തി അറിയിച്ചു

നെല്ലൂർ: നെല്ലൂരിലെ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആന്ധ്രപ്രദേശ്​ മന്ത്രി പി. അനിൽ കുമാർ. ആശുപത്രിയിലെ കോവിഡ്​ സെന്‍ററിന്‍റെ നടത്തിപ്പിൽ മന്ത്രി അതൃപ്​തി രേഖപ്പെടുത്തി. കോവിഡ്​ രോഗികൾക്ക്​ പ്രാഥമിക സൗകര്യം ഒരുക്കുന്നതിൽ അഭാവം കാണിച്ചതിൽ ഉദ്യോഗസ്ഥരോടാണ്​ മന്ത്രി അതൃപ്​തി അറിയിച്ചത്​.

എത്രയും പെ​ട്ടെന്ന് രോഗികൾക്കാവശ്യമായ​ സൗകര്യങ്ങൾ ഒരുക്കാൻ മന്ത്രി ഉത്തരവിട്ടു. രോഗികൾക്ക്​ യാതൊരുവിധ അസൗകര്യങ്ങളും അനു​ഭവിക്കേണ്ടി വരരുതെന്നും മന്ത്രി നിർദേശം നൽകി.

ശനിയാഴ്ച 11,766 കോവിഡ്​ കേസുകളാണ്​ ആന്ധ്ര പ്രദേശിൽ റിപ്പോർട്ട്​ ചെയ്​തത്​. കോവിഡ്​ ആദ്യമായി റിപ്പോർട്ട്​ ചെയ്​തതിനു ശേഷം സംസ്ഥാനത്തുണ്ടാകുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്​. 

Tags:    
News Summary - Andhra Minister expresses dissatisfaction over maintenance of COVID-19 centre in Nellore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.