ശാഹീൻ ബാഗ് വനിതാ സമര വാർഷികം ആചരിച്ച കേസിൽ ജാമ്യം നേടിയ സി.പി.ഐ ദേശീയ നേതാവ് ആനിരാജ ഡൽഹി പട്യാല ഹൗസ് കോടതിക്ക് മുന്നിൽ

ശാഹീൻ ബാഗ് വാർഷികാചരണ കേസിൽ ആനിരാജക്ക് ജാമ്യം

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ ശാഹീൻ ബാഗ് വനിത സമരത്തിന്റെ രണ്ടാം വാർഷികം ആചരിച്ച കേസിൽ സി.പി.ഐ ദേശീയ നേതാവ് ആനിരാജക്ക് ഡൽഹി പട്യാല ഹൗസ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. 2021 ഡിസംമ്പർ 16ന് ജന്തർ മന്തറിൽ സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം.

ജാമ്യം അനുവദിച്ച് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അനാമിക ആനിരാജക്ക് കുറ്റപത്രം കൈമാറി. ജനുവരി ഏഴിന് വാദം കേൾക്കാനായി മാറ്റിവെച്ചു. അന്നേ ദിവസം വിവിധ പരിപാടികൾ ജന്തർ മന്തറിൽ നടന്നിട്ടും 144 പ്രകാരമുള്ള നിരോധനാജ്ഞയും കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചെന്ന കുറ്റമാണ് ആനിരാജക്കെതിരെ ചുമത്തിയത്.

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും വിയോജിക്കുകയും ചെയ്യുന്നതിനെ അടിച്ചമർത്താനുണ്ടാക്കിയ അടിസ്ഥാനരഹിതമായ കേസാണിതെന്ന് ആനിരാജ പ്രതികരിച്ചു.

Tags:    
News Summary - Annie Raja granted bail in Shaheen Bagh anniversary case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.