കോവിഡിന്​ ആൻറിബോഡി കോക്​ടെയിൽ; ഇന്ത്യയിൽ ആദ്യമായി സ്വീകരിച്ച്​ ഹരിയാനയിലെ 84 കാരൻ

കോവിഡ്​ വൈറസ്​ ശരീരത്തിൽ പെരുകുന്നത്​ തടയുന്ന ആൻറിബോഡി മരുന്നുകളുടെ മിശ്രിതം ഉപയോഗിച്ചുള്ള ചികിത്സ ഇന്ത്യയിലുമെത്തി. ഹരിയാനയിലെ 84 കാരനായ മൊഹബ്ബത്ത്​ സിങ്ങാണ്​ മരുന്ന്​ സ്വീകരിച്ചത്​. ദിവസങ്ങളായി ഗുരുഗാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണ്​ ഇദ്ദേഹം. നേരത്തെ, അമേരിക്കൻ മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​  ഇൗ ചികിത്സ സ്വീകരിച്ചതിലൂടെയാണ്​ ഇൗ മരുന്ന്​ പ്രയോഗം പ്രസിദ്ധമായത്​.

കാസിറിവിമാബ്​, ഇംഡെവിമാബ്​ എന്നീ ആൻറിബോഡികളുടെ മിശ്രിതമാണ്​ ഇങ്ങനെ ചികിത്സക്ക്​ ഉപയോഗിക്കുന്നത്​. കോവിഡി​െൻറ പ്രാഥമിക ഘട്ടത്തിലാണ്​ ഇൗ രീതി സ്വീകരിക്കുന്നത്​. കടുത്ത ആരോഗ്യ പ്രശ്​നങ്ങളുള്ളവരിലോ കോവിഡി​െൻറയോ മറ്റു രോഗങ്ങളുടെയോ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഇൗ രീതി പ്രയോഗിക്കാറില്ല.

റോച്ചെ ആൻറിബോഡി കോക്​ടെയിൽ തിങ്കളാഴ്​ചയാണ്​ ഇന്ത്യയിൽ എത്തിയതെന്ന്​ സിപ്ല ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.

പ്രാരംഭ ഘട്ടത്തിൽ ഇങ്ങനെ ആൻറിബോഡികൾ നൽകിയാൽ വൈറസ്​ പെരുകുന്നത്​ തടയാനാകുമെന്നും കോവിഡ്​ രോഗിയുടെ നില ഗുരുതരമാകാതെ സൂക്ഷിക്കാനാകുമെന്നും മേദാന്ത ആശുപത്രി ചെയർമാർ ഡോ. നരേഷ്​ ട്രെഹാൻ പറഞ്ഞു. വൈറസ്​ കോശങ്ങളിൽ പ്രവേശിക്കുന്നത്​ തടയുകയാണ്​ ഇൗ മരുന്നി​െൻറ പ്രവർത്തന രീതി. കോശങ്ങളിൽ പ്രവേശിച്ച ശേഷമാണ്​ വൈറസുകൾ പെരുകുന്നത്​. കോശങ്ങളിൽ പ്രവേശിക്കുന്നത്​ തടയുന്നതിലൂടെ വൈറസ്​ പെരുകുന്നത്​ ഇല്ലാതാക്കാനാകും.

Tags:    
News Summary - antibody cocktail against covid used in haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.